ചൊവ്വാഴ്ച, നവംബർ 03, 2026



പള്ളഞ്ചി: എടപ്പറമ്പ് മുതൽ കാവുങ്കാൽ വരെയുള്ള മലയോര ഹൈവേയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ബേത്തൂർപാറ ജങ്ഷൻ–പരപ്പ ലിങ്ക് റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നും പള്ളഞ്ചി ജനശ്രീ യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.


അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ജനശ്രീ ദേലംപാടി മണ്ഡലം ചെയർമാൻ രാമചന്ദ്രൻ സി. യോഗം ഉദ്ഘാടനം ചെയ്തു. ജനശ്രീ ജില്ലാ കമ്മിറ്റി അംഗം പവിത്രൻ സി. നായർ മുഖ്യാതിഥിയായി സംസാരിച്ചു. ശ്രീകുമാർ എ. സ്വാഗതവും ചക്രപാണി പുതിയകണ്ടം നന്ദിയും പറഞ്ഞു. രമേശൻ ചീനപ്പാടി, ഹരീഷ് കെ. എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ:


- പ്രസിഡന്റ്: ടി.കെ. മൊയ്തീൻ

- വൈസ് പ്രസിഡന്റ്: മണികണ്ഠൻ കാട്ടിപ്പാറ

- സെക്രട്ടറി: ചക്രപാണി പുതിയകണ്ടം

- ജോയിന്റ് സെക്രട്ടറി: മുരളി പി.

- ട്രഷറർ: മുഹമ്മദ് റാഫി അക്കര

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ