ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച ലാന്റണ്‍ ഫെസ്റ്റ് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന് ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു ജില്ലയില്ലെന്നും എല്ലാത്തരം ടൂറിസം സാധ്യതകളും ഒരുപോലെ നിലനില്‍ക്കുന്ന ജില്ലയാണ് കാസര്‍കോടെന്നും മന്ത്രി പറഞ്ഞു. ബീച്ച് ടൂറിസം, സാഹസിക ടൂറിസം, ഫാം ടൂറിസം, സാംസ്‌കാരിക ടൂറിസം, കായല്‍ ടൂറിസം തുടങ്ങി വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളുടെ അക്ഷയ ഖനിയാണ് കാസര്‍കോട്. കോട്ടപ്പുറത്ത് നിലവില്‍ 40 ഹൗസ് ബോട്ടുകളുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 250 ആയി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. ജില്ലയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയ സാധ്യതകളുണ്ട്. ഇതിനായി ജില്ലയില്‍ ഒരു ദിവസം പൂര്‍ണമായും ചെലവഴിച്ച് എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച കനടത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. കെ.നീലകണ്ഠന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന്റെ പ്രധാന കേന്ദ്രമായി ബേക്കലിന് മാറാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബേക്കല്‍. കാസര്‍കോട് ജില്ലയുടെ ടൂറിസം സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്തി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം ചേര്‍ത്തു. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ,ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രൻ നാലാം വാതുക്കൽ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുളള കുഞ്ഞി ചെര്‍ക്കള,
കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.വി. രാധിക, സുകുമാരി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ ഫൈസൽ, ഹരിഷ് ബി.നമ്പ്യാർ, കെ.ഇ.എ ബക്കർ
ടി.വി ഉമേശൻ, സാജിദ് മൗവ്വല്‍, സിദ്ദീഖ് പള്ളിപ്പുഴ, പി.എച്ച്. ഹനീഫ, ബേക്കൽ ബീച്ച് പ്രൊമോഷൻ സൊസൈറ്റി മാനേജിങ് ഡയറക്ടർ കെ.കെ. ലത്തീഫ്, ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. വി.ആർ. വിദ്യാസാഗർ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹക്കീം കുന്നില്‍ സ്വാഗതവും ബി.ആര്‍.ഡി.സി. ജനറല്‍ മാനേജര്‍ കെ.എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ