ബുധനാഴ്‌ച, നവംബർ 18, 2026



മാണിക്കോത്ത്: മുസ്ലിം ജമാഅത്തിന്റെ കീഴിൽ ഖാസി ഹസൈനാർ വലിയുല്ലാഹിയുടെ പേരിൽ ജനുവരി 12 മുതൽ 18 വരെ സംഘടിപ്പിക്കുന്ന മാണിക്കോത്ത് മഖാം ഉറൂസ് 2027-ന്റെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.


മാണിക്കോത്ത് ജുമാമസ്ജിദ് കോമ്പൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ യുവ ഗൾഫ് വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ മനാഫ് ലിയാക്കത്തലി, ഉറൂസ് കമ്മിറ്റി ചെയർമാൻ എം.പി. ഷുഹൈബിന് ആദ്യ ഫണ്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു.


ചടങ്ങിൽ ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ റിയാസ് 14, ട്രഷറർ വി.വി. ഖാദർ, ജമാഅത്ത് മുൻ പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ഷംസുദ്ദീൻ സ്പീഡ് മാണിക്കോത്ത്, മുഹമ്മദ് സുലൈമാൻ, എം.എൻ. ഖാലിദ്, മജീദ് തുടങ്ങിയവരും ഉറൂസ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ