ബുധനാഴ്‌ച, നവംബർ 18, 2026



കാഞ്ഞങ്ങാട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായി ചിത്താരി വി പി റോഡ്  യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും.


ഒറ്റപ്രസവത്തിലൂടെ ജനിച്ച കല്ലുരുട്ടി പൂവ്വത്തേരിച്ചാലിലെ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നത്.


ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് യുണൈറ്റഡ് ക്ലബ്ബ് ബിരിയാണി ചലഞ്ച് ഒരുക്കിയിരിക്കുന്നത്. ഒരു ബക്കറ്റ്  ബിരിയാണിക്ക് 600 രൂപയാണ് വില. നവംബർ 24-നാണ് ബിരിയാണി വിതരണം.


നിങ്ങളുടെ ഒരു ചെറിയ കരുതൽ മൂന്ന് കുഞ്ഞുങ്ങൾക്ക് വിലയേറിയ ജീവിതപ്രതീക്ഷയാകുമെന്ന സന്ദേശവുമായാണ് ക്ലബ്ബ് കാരുണ്യ സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ബിരിയാണി ചലഞ്ചിൽ പങ്കാളികളായി ചികിത്സാ സഹായത്തിൽ കൈകോർക്കണമെന്ന് ക്ലബ്ബ് ഭാരവാഹികൾ അഭ്യർഥിച്ചു.


ബിരിയാണി ചലഞ്ചിൽ പങ്കാളികളാകാൻ  9544040484, 7356479720 എന്ന നമ്പറുകളിൽ ബന്ധപ്പെടുക 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ