മീത്തൽമാങ്ങാട്: ഫുട്ബോൾ താഴ്ത്തട്ടിലെത്തിക്കുന്നതിലൂടെ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ലക്ഷ്യമാക്കി ആരംഭിച്ച മീത്തൽമാങ്ങാട് കെ.പി.എൽ സീസൺ 2 'എം ലീഗി'ലെ ബിൽബറോ എഫ്.സിയുടെ ടീം ജഴ്സി അബ്ദുല്ല ഹാജി അഹമ്മദ് പ്രകാശനം ചെയ്തു. ബിൽബറോ എഫ്.സി. ടീം ക്യാപ്റ്റൻ ഷബീർ ജഴ്സി ഏറ്റുവാങ്ങി. ടീം മാനേജർമാരായ മുനീസ് ഗോവ, നാസർ നാച്ചു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മീത്തൽമാങ്ങാട് കെ.പി.എൽ 'എം ലീഗ് സോക്കർ' ന് ഇന്ന് വൈകുന്നേരം മീത്തൽമാങ്ങാട് മിനി സ്റ്റേഡിയത്തിൽ തുടക്കമാവും.
0 Comments