ബേക്കല്‍ പ്രീമിയര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ ബ്രിഡ്ജ് ഷൂട്ടേഴ്സ് ചാമ്പ്യന്മാര്‍

ബേക്കല്‍ പ്രീമിയര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ ബ്രിഡ്ജ് ഷൂട്ടേഴ്സ് ചാമ്പ്യന്മാര്‍

ദുബൈ: ബ്രദേഴ്സ് ബേക്കല്‍ യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച ബേക്കല്‍ പ്രീമിയര്‍ ലീഗില് ബ്രിഡ്ജ് ഷൂട്ടേഴ്സ് ജേതാക്കളായി. 5 ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്‍റിന്‍റെ ആവേശകരമായ ഫൈനലില്‍ ശക്തരായ എ ആര്‍ എഫ്സി യെ പരാജയപ്പെടുത്തിയാണ് ഷൂട്ടേഴ്സ് ചാമ്പ്യന്മാരായത്.

എ ആര്‍ എഫ്സിയുടെ ജൗഷന്‍ ടൂര്‍ണ്ണമെന്‍റിന്‍റെ താരമായും, ഫൈനലിലെ താരമായി ബ്രിഡ്ജ് ഷൂട്ടേഴ്സ് താരം ബാദ്ഷയേയും തെരഞ്ഞെടുത്തു.

ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം യുവ വ്യവസായി ഇഖ്ബാല്‍ അബ്ദുല്‍ഹമീദ് നിര്‍വ്വഹിച്ചു, ക്ലബ് പ്രസിഡന്റ് എ.ആര്‍ .സാലി അധ്യക്ഷത വഹിച്ചു സെക്രട്ടറി ഹനീഫ അബൂബക്കര്‍ സ്വാഗതവും പറഞ്ഞു. അതിഥികളായി ബഷീര്‍,മുഹമ്മദ്ക്കുഞ്ഞി ശെയ്ക്കുഹാജി,ഫിറോസ് മാസ്തിഗുഡ്ഡ എന്നിവർ സംബന്ധിച്ചു.അമീര്‍ ബേട്ടിച്ചേരി സമ്മാനദാനം നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്‍റിന്‍റെ ഭാഗമായി പ്രവാസി സംഗമവും നടത്തി.

Post a Comment

0 Comments