വോളിബോൾ താരം ലത്തീഫ് എരിയാലിനെ ഇ.വൈ.സി.സി ആദരിച്ചു

വോളിബോൾ താരം ലത്തീഫ് എരിയാലിനെ ഇ.വൈ.സി.സി ആദരിച്ചു

എരിയാൽ : വോളിബോൾ രംഗത്തെ നക്ഷത്രപ്രഭയായ ലത്തീഫ് എരിയാലിനെ ഇ.വൈ.സി.സി എരിയാൽ ആദരിച്ചു. ഇ.വൈ.സി.സി എരിയാൽ സംഘടിപ്പിച്ച എരിയാൽ പ്രീമിയർ ലീഗിന്റെ നാലാം സീസൺ ഉദ്ഘാടന വേളയിൽ നടന്ന ചടങ്ങിൽ കാർ റേസിംഗ് രംഗത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ മൂസ ശരീഫ് ലത്തീഫ് എരിയാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇ.വൈ.സി.സിയുടെ അനുമോദനവും അദ്ദേഹം ലത്തീഫ് എരിയാലിന് കൈമാറി.

പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീർ എ.ഇ, സമീർ ഇ.എം, റഹീം എരിയാൽ , ഖലീൽ മലബാർ, നിസാർ ചെയ്ച, അസീസ് കടപ്പുറം, ഖലീൽ എരിയാൽ,ജംഷീർ എരിയാൽ, ശുക്കൂർ എരിയാൽ, അസീസ് മല്ലം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments