മംഗ്ളൂരു: മംഗ്ളൂരുവിലെ പ്രമുഖ ഡോക്ടറെ യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയശേഷം 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍ സ്വദേശികളായ മുഹമ്മദ് രഞ്ജി, സാദിഖ്, സോമേശ്വരത്തെ നാരായണന്‍ സാലിയാന്‍ എന്നിവരെയാണ് കദ്രി പൊലീസ് അറസ്റ്റു ചെയ്തത്.
മുഖ്യപ്രതിയായ മുഹമ്മദ് രഞ്ജിക്കു പരിചയമുള്ള ഡോക്ടറെയാണ് തട്ടിപ്പിനു ഇരയാക്കിയത്. ഡോക്ടറുമായി നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം ഒരു യുവതിയെയും കൂട്ടി സോമേശ്വരത്തേക്കു പോവുകയായിരുന്നു. ഇതിനിടയില്‍ മുഹമ്മദ് അറിയിച്ചതു പ്രകാരം ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കൂടെ കയറി. പിന്നീട് സോമേശ്വരത്തേയ്ക്കു കൊണ്ടുപോയി. അവിടെവച്ച് ഡോക്ടറെയും യുവതിയെയും നഗ്നരാക്കി നിര്‍ത്തിയശേഷം ചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്യപ്പെടുത്താതിരിക്കുവാന്‍ 14 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നാണക്കേട് ഭയന്ന് ഡോക്ടര്‍ അപ്പോള്‍ തന്നെ പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേയ്ക്ക് ആവശ്യപ്പെട്ട പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. പിന്നീട് ഡോക്ടറെ മോചിപ്പിച്ചുവെങ്കിലും തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കദ്രി പൊലീസിനെ സമീപിച്ചത്.
0 Comments