നോര്‍ത്ത് ചിത്താരിയില്‍ മജ് ലിസുന്നൂര്‍ വാര്‍ഷികവും പ്രാര്‍ഥനാ സംഗമവും നാളെ

നോര്‍ത്ത് ചിത്താരിയില്‍ മജ് ലിസുന്നൂര്‍ വാര്‍ഷികവും പ്രാര്‍ഥനാ സംഗമവും നാളെ

കാഞ്ഞങ്ങാട്: (www.mediaplusnews.com) നോര്‍ത്ത് ചിത്താരിയില്‍  മജ് ലിസുന്നൂര്‍ വാര്‍ഷികവും പ്രാര്‍ഥനാ സംഗമവും മെയ് 18 ന് വ്യാഴം വൈകീട്ട് 7 മണിക്ക് അസീസിയ മദ്രസയില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ സി മുഹമ്മദ്‌കുഞ്ഞി ഹാജിയുടെ ആധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അലി ഫൈസി പ്രാര്‍ത്ഥന നടത്തും.  മജ് ലിസുന്നൂര്‍ ജില്ലാ കണ്‍വീനര്‍ അഷറഫ് മിസ്ബാഹി അല അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. പ്രമുഖ പ്രഭാഷകന്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യദ് മഹമൂദ് സ്വഫവാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുല്‍ റഹ്മാന്‍ ഹാജി ചിത്താരി, സ്വാലിഹ് ഹാജി കടവത്ത്, സി എച്ച് അബൂബക്കര്‍ ഹാജി, മീത്തല്‍ കുഞ്ഞാമദ് ഹാജി, ഹുസൈന്‍ സി എച്ച് , ഫൈസല്‍ ചിത്താരി, എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി കെ ആസിഫ് സ്വാഗതവും മുനവ്വിര്‍ അലി ചിത്താരി നന്ദിയും പറയും.

Post a Comment

0 Comments