കാസ്ക് ഫുട്ബോൾ: ഫൈനൽ പോരാട്ടം ഇന്ന്

കാസ്ക് ഫുട്ബോൾ: ഫൈനൽ പോരാട്ടം ഇന്ന്

പള്ളിക്കര: കാസ്ക് കല്ലിങ്കാൽ ആതിഥ്യമരുളുന്ന തബാസ്കോ വിന്നേഴ്സ് ട്രോഫിക്കും കെ.ബി.എം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനൽ ഇന്ന് നടക്കും.
     പള്ളിക്കര ഫായിക്ക അക്കാദമി ഫ്ലഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അന്തിമ മത്സരത്തിൽ പ്രശസ്ത ടീമുകളായ ഗോൾഡൻ ഗ്രൂപ്പ് മാണിക്കോത്തും ഗോൾഡ് ഹിൽ ഹദ്ദാദ് നഗരും തമ്മിൽ ഏറ്റുമുട്ടും.
      മാണിക്കോത്ത് ഗോൾഡൻ ഗ്രൂപ്പിന് വേണ്ടി ഐ.എസ്.എൽ കേരളതാരം മുഹമ്മദ് റാഫി, ഇന്ത്യൻ താരം പ്രദീപ്, സന്തോഷ് ട്രോഫി താരം സഹൽ അബ്ദുസമദ്, കണ്ണൂർ യൂണിവേഴ്സിറ്റി താരം നിർമ്മൽ തുടങ്ങിയവരും ഗോൾഡ് ഹിൽ ഹദ്ദാദിന് വേണ്ടി ഐ.എസ്.എൽ മുംബൈ താരം ആസിഫ്, ഗോകുലം എഫ്.സി താരം നൗഫൽ, കണ്ണൂർ യൂണിവേഴ്സിറ്റി താരം ജവാദ്, ചെന്നൈ ആർ.ബി.ഐ താരം അനസ്, പൂനെ എഫ്.സി താരം അക്ഷയ്, ലൈബീരിയൻ ലോകകപ്പ് താരങ്ങളായ ഫ്രാങ്ക്ളിൻ,കുംസൻ, കുമാർ ഗാന, റഹീം എം.ജി തുടങ്ങിയവരും ബൂട്ടണിയും.

Post a Comment

0 Comments