കാസർകോട്: കഴിവ്കേടിന്റെയും, ജനവിരുദ്ധതയുടെയും പര്യായമായി മാറിയ ഇടത് സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി യൂത്ത് ഓഡിറ്റിംഗിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ നാളെ വൈകുന്നേരം 4 മണിക്ക് (23.5.2017) എൽ.ഡി.എഫ് സർക്കാർ ദുരിതത്തിന്റെ ഒരു വർഷം എന്ന പ്രമേയത്തിൽ യൂത്ത് ഓഡിറ്റിംഗ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു. ഹൊസങ്കടി, ചെർക്കള, പൂച്ചക്കാട്, കാഞ്ഞങ്ങാട് മീനാപ്പീസ്, തൃക്കരിപ്പൂർ ടൗൺ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. യൂത്ത് ഓഡിറ്റിംഗ് വൻ വിജയമാക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു
0 Comments