അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി ക്ക് പുതിയ നേതൃത്വം

അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി ക്ക് പുതിയ നേതൃത്വം

അബുദാബി: അബുദാബിയിൽ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി ക്ക് ഇനി പുതിയ നേതൃത്വം. കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി എം എം നാസർ കാഞ്ഞങ്ങാടിനേയും  ജന.സെക്രട്ടറിയായി എം എ റാഷിദ് എടത്തോടിനെയും ട്രഷറായി കെ കെ സുബൈർ വടകര മുക്കിനെയും തിരെഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ പി കുഞ്ഞബ്ദുല്ല ബല്ലാ കടപ്പുറം, സി കാസിം കല്ലൂരാവി, സി റിയാസ് ഇട്ടമ്മൽ, കെ മഹമൂദ് കല്ലൂരാവി എന്നിവരെ വൈസ്. പ്രസിഡണ്ടുമാരായും  യു വി ഷെബീർ തെക്കേപ്പുറം, എ കെ മൊയ്തീൻ ബല്ലാകടപ്പുറം, യാക്കൂബ് ആവിയിൽ, റഷീദ് കല്ലംഞ്ചിറ, കബീർ കല്ലൂരാവി എന്നിവരെ ജോ. സെക്രട്ടറിമാരായും തിരെഞ്ഞെടുത്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കെ എം സി സി ജില്ലാ പ്രസിഡണ്ട് പി. കെ അഹമ്മദ് ബല്ലാ കടപ്പുറത്തിന്റെ  അദ്ധ്യക്ഷതയിൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ ജന. സെക്രട്ടറി എം കെ അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു.

കാസർകോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി,  കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് എം പി ജാഫർ, ജന. സെക്രട്ടറി വൺ ഫോർ അബ്ദുൾ റഹിമാൻ ട്രഷർ സി എം ഖാദർ ഹാജി മറ്റ് ഭാരവാഹികളായ
തെരുവത്ത് മുസ്ല ഹാജി പി എം ഫാറൂഖ് സി കെ റഹ്മത്തുള്ള, എം എം നാസർ (അബുദാബി ) പി എച്ച് ബശീർ (ദുബൈ ) ഇല്യാസ് ബല്ല എന്നിവർ സംസാരിച്ചു. അനീസ് മാങ്ങാട് സ്വാഗതവും റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments