കോഴിക്കോട്: വിശുദ്ധ റംസാൻ വ്രതം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 7.44ന് മാസപ്പിറവി സംഭവിക്കുന്നതിനാലാണിത്. വെള്ളിയാഴ്ച ആരംഭിക്കുന്ന റംസാൻ വ്രതം 30 ദിവസം പൂർത്തിയാക്കി ജൂൺ 25ന് ആയിരിക്കും ഈദുൽ ഫിത്തറെന്നും ഹിജ്റ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റംസാൻ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാർ അഭ്യർത്ഥിച്ചു.
0 Comments