മദ്യലഹരിയില്‍ അമ്മയ്ക്ക് സ്ഥിരം മര്‍ദ്ദനം; പത്താംക്‌ളാസ്സുകാരനായ മകന്‍ പിതാവിന്റെ കാലില്‍ വെട്ടി

മദ്യലഹരിയില്‍ അമ്മയ്ക്ക് സ്ഥിരം മര്‍ദ്ദനം; പത്താംക്‌ളാസ്സുകാരനായ മകന്‍ പിതാവിന്റെ കാലില്‍ വെട്ടി

കോട്ടയം: രാത്രിയില്‍ മദ്യപിച്ചെത്തി അമ്മയെ സ്ഥിരം മര്‍ദ്ദിച്ചിരുന്ന പിതാവിനെ ഒടുവില്‍ ഗതികെട്ട് പത്താംക്‌ളാസ്സ് വിദ്യാര്‍ത്ഥിയായ മകന്‍ വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശി, മണര്‍കാട് ഐരാറ്റുനട പാലക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവനാണ് (43) പരുക്കേറ്റത്. കാലിന് വെട്ടേറ്റ ശിവന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണു സംഭവം. സ്ഥിരംമദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ശിവന്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ടു പതിനഞ്ചുകാരന്‍ തടസംപിടിച്ചു. ആദ്യം തടസം പിടിക്കാന്‍ ചെന്നിരുന്നു. എന്നാല്‍ മകനെ തള്ളിമാറ്റിയ ശിവന്‍ വീണ്ടും അടി തുടങ്ങിയതോടെ സഹികെട്ട് മകന്‍ അടുക്കളയില്‍ നിന്നും കത്തിയെടുക്കുകയായിരുന്നു. കൊണ്ടുവന്ന മകന്‍ പിതാവിന്റെ കാലിലാണ് വെട്ടിയത്.

കാലില്‍ മുറിവുണ്ടായി രക്തം വന്നതോടെ കുട്ടിയുടെ മാതാവ് നിലവിളിക്കുകയും നാട്ടുകാര്‍ ഓടിയെത്തുകയുമായിരുന്നു. ഇവരില്‍ ചിലര്‍ ശിവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മറ്റ് ചിലര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് പിടികൂടിയ പത്താം ക്ലാസ് വിദ്യാര്‍ഥിയായി കുട്ടിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം ജുെവെല്‍ ഹോമിലേയ്ക്ക് അയച്ചു. കടുത്ത മദ്യപാനിയായ ശിവന്‍ മദ്യലഹരിയില്‍ ഭാര്യയുമായി വഴക്ക് കൂടുന്നത് പതിവാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

Post a Comment

0 Comments