തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എടുത്തുനീക്കിക്കൊണ്ടുള്ള പരിഷ്‌കരിച്ച ഓര്‍ഡിനന്‍സ് പുറത്തിറങ്ങി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി.സദാശിവം ഒപ്പുവച്ചു. ഓര്‍ഡിനന്‍സിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണാനിരിക്കേയാണ് ഓര്‍ഡിന്‍സ് പുറത്തിറങ്ങുന്നത്.
കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് എം. സൂസായ്പാക്യം, മദ്യവിരുദ്ധ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍, സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള എന്നിവരാണ് ഇന്നു ഗവര്‍ണറെ കാണുന്നത്.
ഭരണകക്ഷിയായ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മദ്യലഭ്യതയും ഉപയോഗവും കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ കാണുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കുന്ന നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെടാനായിരുന്നു കൂടിക്കാഴ്ച.
0 Comments