കെ.എസ്.ടി.പി. അവഗണന; ഉദുമയില്‍ സര്‍വകക്ഷി യോഗം വെള്ളിയാഴ്ച

കെ.എസ്.ടി.പി. അവഗണന; ഉദുമയില്‍ സര്‍വകക്ഷി യോഗം വെള്ളിയാഴ്ച

ഉദുമ: ഉദുമ ടൗണിനോട് കെ.എസ്.ടി.പി. കാണിച്ച അവഗണക്കെതിരെ ഉദുമ ക്കാര്‍ കൂട്ടായ്മയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നടത്തുന്ന പ്രക്ഷോ ഭത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം ചേരുന്നു. ജൂണ്‍ ഒമ്പതിന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദുമ മാര്‍ക്കറ്റ് റോഡിലെ വ്യാപാര ഭവന്‍ ഹാളില്‍ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക ,മത സംഘടന പ്രതിനിധികള്‍, വ്യാപാരികള്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രണ്ട് വര്‍ഷത്തിനിടെ അപകട മരണങ്ങള്‍ തുടര്‍കഥയായിട്ടും കണ്ണുതുറക്കാത്ത കെ.എസ്.ടി.പി.അധികൃതരുടെ ധിക്കാരമായ നടപടി തിരുത്തും വരെ ഉദുമയിലെ ജനങ്ങള്‍  ഒറ്റക്കെട്ടായി സമരരംഗത്തുണ്ടാകും

Post a Comment

0 Comments