റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കല്ലിശ്ശേരി വാലിയില്‍ ലിന്‍സണ്‍-പ്രെറ്റി ദമ്പതികളുടെ കുഞ്ഞാണ് (ലിയാല്‍-8 മാസം) ദാരുണമായി മരിച്ചത്.

ഇന്ന് രാവിലെയാണ് റമ്പൂട്ടാന്‍ പഴം കുഞ്ഞ് അബദ്ധത്തില്‍ വായിലിടുകയും വിഴുങ്ങുകയും ചെയ്തത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ പിതാവ് ലിന്‍സണ്‍ കുവൈറ്റിലാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

0 Comments