ലയണ്‍സ്‌ ക്ലബ്ബ് നൂറാം സ്ഥാപക ദിനവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ലയണ്‍സ്‌ ക്ലബ്ബ് നൂറാം സ്ഥാപക ദിനവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ്ബ്  ലയണ്‍സ്‌ ക്ലബ്ബ് ഇന്‍റര്‍നാഷണലിന്റെ നൂറാം സ്ഥാപക ദിനവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. അജാനൂര്‍ തെക്കേപ്പുറം ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ഹാളില്‍ നടന്ന പരിപാടി ഖാലിദ് സി പാലക്കിയുടെ അധ്യക്ഷതയില്‍ ലയണ്‍സ്‌ സോണ്‍ ചെയര്‍പെഴ്സന്‍ കെ എ രഘുനാഥ്  ഉദ്ഘാടനം ചെയ്തു. ഹംസ പാലക്കി മുഖ്യപ്രഭാഷണം  നടത്തി. എന്‍ ആര്‍ പ്രശാന്ത്, ഹമീദ് ചേരക്കാടത്ത്, എ ഹമീദ് ഹാജി, എം എം അഷറഫ്, കെ വി സുരേഷ് ബാബു, വണ്‍ ഫോര്‍ അബ്ദുല്‍റഹ്മാന്‍, സുധില്‍ കുമാര്‍, കെ വി ബൈജു, എന്‍ സുരേഷ്, എ അബ്ദുള്ള, ശംസുദ്ധീന്‍ പാലക്കി,  ഏ കെ അബുള്ളക്കുട്ടി റോയല്‍ ഡക്കര്‍, പി എം അബ്ദുല്‍ നാസര്‍, യൂറോ കുഞ്ഞബ്ദുള്ള,  തസ്നീം ഐവ സില്‍ക്സ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയരക്ടര്‍ സി പി സുബൈര്‍ സ്വാഗതവും സെക്രട്ടറി അന്‍വര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments