അവരും പഠിക്കട്ടെ എം എസ് എഫ് സമ്പൂർണ സ്കൂൾ കിറ്റ് വിതരണം ചെയ്തു

അവരും പഠിക്കട്ടെ എം എസ് എഫ് സമ്പൂർണ സ്കൂൾ കിറ്റ് വിതരണം ചെയ്തു


മൊഗ്രാൽ: എം എസ് എഫ് മൊഗ്രാൽ യൂണിറ്റിന്റെ അവരും പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായി ജിദ്ധ കെ എം സി സി യുമായി സഹകരിച്ച് ജീ വി എച്ച് എസ് സ്കുളിലെ നിര്‍ധനരായ അമ്പത് കുട്ടികൾക്ക് അവർക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തു നിര്‍ധനരായ കുട്ടികളെ കണ്ടെത്തിയും അദ്യയന വർഷം ആരംഭിച്ചിട്ടും പഠനോപകരണങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കമാണ് കിറ്റ് നൽകിയത്. ഇല്ലായ്മയിൽ നിന്നാണ് പല മഹാ വ്യക്തിത്വങ്ങളും വളർന്ന് വന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ പറഞ്ഞു. വിദ്യാർത്ഥികളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാതെ സ്കുൾ ഹെഡ് മസ്റ്റാർക്കാണ് കിറ്റ് കൈമാറിയത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് സിദ്ധിഖ് റഹ്മാൻ അദ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ട് ജില്ലാ ട്രഷറർ  ഇർഷാദ് മൊഗ്രാൽ വിതരണം ചെയ്തു. നെയിം സ്ലിപ് പ്രകാശനം   ടി എം ഷുഹൈബ് സി എച്ച് ഖാദറിന് നൽകി കൊണ്ട് നിർവഹിച്ചു. വാർഡ് മെമ്പർ കൈറുന്നിസ  ഖാദർ സ്കൂൾ ഹെഡ്മാസ്റ്റർ യതീശ് കുമാർ, അഷ്റഫ് പെർവാഡ്, നിയാസ് മൊഗ്രാൽ, ഖാദർ മാസ്റ്റർ ,ജംഷീർ മൊഗ്രാൽ, ബാബുരാജ് മാസ്റ്റർ, ഷിഹാബ് മാസ്റ്റർ, അബ്ബാസ് എരിയാൽ, ബാത്തിഷ മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ, അബ്ദുൽ റഹ്മാൻ ബദ്രിയ, അനസ് അരിമല,ബാസിത് മൊഗ്രാൽ, ജാബിർ കുത്ത്ബി നഗർ, മുആ സ് കൊപളം, സുമൈസ് കുത്ത്ബി നഗർ, ഷുഹൈത് ബന്നാത്തം കടവ് സംസാരിച്ചു. ജിദ്ധ കെ എം സി സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഹസൻ ബത്തേരിക്ക് യോഗം നന്ദി അറിയിച്ചു.

Post a Comment

0 Comments