കാഞ്ഞങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

കാഞ്ഞങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

കാഞ്ഞങ്ങാട്: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ രീതിയിലാണ് ബി.ജെ.പി കര്‍ക്കാര്‍ രാജ്യ വ്യാപകമായി കര്‍ഷകരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഡീന്‍ കുര്യാക്കോസ്. ഇതിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതും ഇതേ രീതിയിലുള്ള നടപടിയാണ് ജനാധിപത്യപരമായി സമരം ചെയ്യുന്ന കര്‍ഷകരെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യ വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പ്രക്ഷോപത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്‍റ്  മണ്ഡലം വൈസ് പ്രസിഡണ്ട്  അഡ്വ. ശ്രീജിത്ത് മാടക്കല്‍ അദ്ധ്യക്ഷനായി.    യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രബോസ് ,   മനാഫ് നുള്ളിപ്പാടി, ഉസ്മാന്‍ അണങ്കൂര്‍ , ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബി.പി. പ്രദീപ് കുമാര്‍, കെ. ജയകുമാര്‍ , വി.പി. സുഹാസ്, ജിന്‍സണ്‍ അബ്രഹാം    , രാജേഷ് പള്ളിക്കര,   അനില്‍ വാഴുന്നോറടി, രാജേഷ് .ഒ.വി,  രതീഷ് ബാബു, മാര്‍ട്ടിന്‍ മാലോം , ജോര്‍ജ്ജ് കടുമേനി എന്നിവര്‍ സംസാരിച്ചു.    രാജേഷ് പുല്ലൂര്‍ സ്വാഗതവും,  ശ്രീജിത്ത് ചോയിംങ്കോട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments