
ജിദ്ദ; പൂര്‍വ്വകാല സമുദായങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയത് പോലെ നമ്മുക്കും നോമ്പ് നിര്‍ബന്ധമാക്കിയത് ജീവിതത്തില്‍ സൂഷ്മത കൈവരിക്കാന്‍ വേണ്ടിയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുമ്പോള്‍ വൃതാനുസ്താനത്തിലൂടെ നമ്മള്‍ സ്വായത്വമാക്കേണ്ടത് അല്ലാഹുവിനോട് ഭയ ഭക്തിയും ജീവിത വിശുദ്ധിയും സഹ ജീവികളോടുള്ള കാരുണ്യവും വിട്ടു വീഴ്ച്ചയുമാണെന്ന് കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ പറഞ്ഞു. ശറഫിയ സഹാറ ഓഡിറ്റൊറിയത്തില്‍ കെഎം സി സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതു ദിവസം പകല്‍ നേരങ്ങളില്‍ അന്ന പാനിയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയാമങ്ങളില്‍ നീണ്ട പ്രാര്‍ഥനകള്‍ നടത്തിയും മനസ്സും ശരീരവും ശുദ്ധമാക്കികൊണ്ട് നേടുന്ന ആത്മീയ ചൈതന്യം അടുത്ത റമളാന്‍ മാസം വരെ കാത്തു സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും അന്‍വര്‍ ചേരങ്കൈ കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ പഴയ കാല കെ എം സി സി നേതാവായ ഉമ്മര്‍ ഉപ്പളയെ ആദരിച്ചു മണ്ഡലം പ്രസിടെണ്ട് ഇബ്രാഹീം ഇബ്ബു അധ്യക്ഷത വഹിച്ചു.ഹസ്സന്‍ ബത്തേരി,അബ്ദുള്ള ഹിറ്റാച്ചി,അബ്ദുല്‍ ഖാദര്‍ മിഹ്രാജ്,മുഹമ്മദ് അലി ഒസങ്കടി,ഹനീഫ് പാണ്ടിവയല്‍,അസീസ് ഉപ്പള,ഹനീഫ് ഉപ്പള എസ് എം ഫക്രബ തുടങ്ങിയവര്‍ സംസാരിച്ചു. ഹമീദ് ഇച്ചിലംകോട്, ഉസ്മാന്‍ ബായാര്‍, അഷറഫ് കെ.എച്ച്, ഹനീഫ് ബജ്ബയില്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. ശഹ്സാദ് ഖിറാഅത്ത് നടത്തി. ബഷീര്‍ ബായാര്‍ സ്വാഗതവും സിദ്ധീക്ക് ഐ എന്‍ ജി നന്ദിയും പറഞ്ഞു.
0 Comments