ആലപ്പുഴ: നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് നടിമാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യം നല്‍കിയ വാട്ട്‌സ് ആപ് നമ്പറിന്റെ മേല്‍വിലാസം പോലീസിന് ലഭിച്ചു. കൊച്ചി വില്ലിങ്ടണ്‍ ഐലന്റ് കെപികെ മേനോന്‍ റോഡ് ക്വാര്‍ട്ടര്‍ ഇ 46ലെ ശരത്ചന്ദ്രന്‍ എന്ന വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സിം എടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഇയാളുടെ അറിവോടെയാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടതാണോ എന്നും പരിശോധിക്കുന്നുണ്ട്.
ഫഹദ് ഫാസിലിന്റെ ചിത്രത്തിനൊപ്പം ഫഹദ് എന്ന പേരില്‍ തന്നെ നായികമാരെ അന്വേഷിച്ചുള്ള പരസ്യമാണ് നല്‍കിയത്. ഫഹദ് ഫാസില്‍ തന്റെ സിനിമയിലേയ്ക്ക് നായികമാരെ ക്ഷണിക്കുന്നതായാണ് പലരും കരുതിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫഹദിന്റെ അച്ഛന്‍ ഫാസില്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
0 Comments