ജിഫ്‌രി തങ്ങള്‍ ദുബൈ ഇസ്‌ലാമിക കാര്യാലയ പണ്ഡിതരുമായി ചര്‍ച്ച നടത്തി

LATEST UPDATES

6/recent/ticker-posts

ജിഫ്‌രി തങ്ങള്‍ ദുബൈ ഇസ്‌ലാമിക കാര്യാലയ പണ്ഡിതരുമായി ചര്‍ച്ച നടത്തി

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണ പരിപാടിയിലെ മുഖ്യാഥിതിയായ സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് ഖാസിയുമായ മുഹമ്മദ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ദുബൈ ഇസ്‌ലാമിക കാര്യാലയത്തിലെ ഉന്നത പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തി.

ഡോ. ശൈഖ് അബ്ദുല്‍ റബ്ബ് അല്‍ നളാരി, ഡോ. അല്‍ ഹാജി വസീല, ഡോ. അലി മാഷയില്‍ എന്നിവരുമായി ഫത്‌വ (മതവിധി) നല്‍കുമ്പോള്‍ എടുക്കുന്ന ഒരുക്കങ്ങളെ കുറിച്ചും അതിന്റെ ആധികാരികത നിലനിര്‍ത്താനാവശ്യമായ ഗവേഷണ രീതികളെ കുറിച്ചും ചര്‍ച്ച ചെയ്തു. ദുബൈ ഇസ്‌ലാമിക കാര്യാലയത്തിന്റെ മുന്‍ ഡയറക്ടര്‍ ശൈഖ് ഈസ അല്‍ മാനയുമായും തങ്ങള്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

തങ്ങള്‍ ദുബൈയില്‍ എത്തിയ വിവരം അറിഞ്ഞതോടെ ഹദ്ദാദ് റാതീബിന്റെ രചയിതാവായ അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങളുടെ പത്താമത്തെ പൗത്രന്‍ സയ്യിദ് മുഹമ്മദ് അലി അല്‍ ഹദ്ദാദ് അടക്കമുള്ള വിവിധ അറബ് പണ്ഡിതന്മാര്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

Post a Comment

0 Comments