ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍കുട്ടി കണ്ടാളം നിര്യാതനായി

ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍കുട്ടി കണ്ടാളം നിര്യാതനായി

ചേരങ്കൈ: ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍കുട്ടി കണ്ടാളം(70) നിര്യാതനായി. ഖിളർ ജുമാ മസ്ജിദ് പ്രസിഡണ്ട്, ചേരങ്കൈ ജമാ അത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദീര്‍ഘ കാലം കണ്ടാളത്ത് ഹോട്ടൽ വ്യാപാരം നടത്തിയിരുന്നു. ഭാര്യ നബീസ, മക്കൾ; ഐ.എൻ എൽ മണ്ഡലം ജനറൽ സെക്രട്ടറി മുനീർ കണ്ടാളം, നാസർ കണ്ടാളം (ബഹറൈൻ), ചൗക്കികുന്നിലിലെ ബഷീറിന്റെ ഭാര്യ റംല, മജലിലെ സാലിയുടെ ഭാര്യ കദീജ, മൊഗ്രാലിലെ സിറാജിന്റെ ഭാര്യ തസ്രിയ. ഖബറടക്കം ചേരങ്കൈ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീൽ, മണ്ഡലം പ്രസിഡണ്ട് മൊയ്തീൻ ഹാജി ചാല, മുനിസിപ്പൽ പ്രസിഡണ്ട് ഉമൈർ ബാങ്കോഡ്, മൊഗ്രാൽപുത്തുർ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഹൈദർ കുളങ്ങര, എരിയാൽ ചേരങ്കൈശാഖാ പ്രസിഡണ്ട് ഇ എ ഇറമു, ഹനീഫ് കടപ്പുറം തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

0 Comments