കാസര്‍ഗോഡ്: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയും, കാസറഗോഡ് തെരുവത്ത് മഡോണ എ.യു.പി സ്കൂളും സംയുക്തമായി ബാല വേലയ്ക്കെതിരായി ബോധവൽക്കരണ റാലി സംഘടപ്പിച്ചു. ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ, ട്രഷറർ ഉമ്മർ പാടലടുക്ക, ജില്ലാ ജോയിന്റ് സെക്രട്ടറി മെയ്തീൻ പുവടുക്ക , സ്കൂൾ ഹെഡ്മാസ്റ്റർ റോഷ്ന, അധ്യപികയും ചൈൽഡ് പ്രൊട്ടക്ട് ടീം പ്രവർത്തകയുമായ സുജാത എന്നിവർ റാലിക്ക് നേത്യത്വം നൽകി. മഡോണ സ്കൂളിലെ കുട്ടികളും, അധ്യാപകരും, ചൈൽഡ് പ്രൊട്ടക്ട് ടീം പ്രവർത്തകരും റാലിയിൽ പങ്കെടുത്തു. തുടർന്ന് ചൈൽഡ് പ്രെട്ടക്ട് ടീ പ്രവർത്തകർ കാസറഗോഡ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി ബാലവേലയ്ക്കെതിരായി ബോധവൽക്കരണം നടത്തി.
0 Comments