ചെറുവത്തൂർ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ചെറുവത്തൂർ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓഫീസ് ചെറുവത്തൂർ ബസ്സ്റ്റാന്റിന് സമീപത്തെ കേരള ഹോട്ടൽ ബിൽഡിംഗിൽ ജൂണ്‍18 ന് ഉച്ചയ്ക്ക് 3 മണിക്ക് ചെറുവത്തൂർ ഫെയ്സ് ബുക്ക് കൂട്ടായ്മ ഉപദേശക സമിതി ചെയർമാൻ ഡോ: ഷാഹുൽ ഹമീദ് കണ്ണൂർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചെറുവത്തൂർ ഫെയ്സ് ബുക്ക് കൂട്ടായ്മ പ്രസിഡണ്ട് അനിൽ കുമാർ പത്രവളപ്പിൽ അധ്യക്ഷത വഹിക്കും. ചെറുവത്തൂർ ഫേസ്ബുക്ക് കൂട്ടായ്മ രക്ഷാധികാരി അബ്ദുൽ റസാഖ് ഹാജി കേരള, ഉപദേശക സമിതി കൺവീനർ ഗിരീഷ് ചീമേനി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
0 Comments