മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നീരീക്ഷണം. റിസോര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സര്‍ക്കാരിന് തടസ്സമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസിന്റെ വിധി പകര്‍പ്പിലാണ് സര്‍ക്കാരിനോട് സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതിനു വേണ്ടത് രാഷ്ട്രീയ ഇച്ഛാ ശക്തിയാണെന്നും കോടതി വിമര്‍ശിക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിരവധി ഉ്തരവുകള്‍ മുന്‍കാലത്തും കോടതികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. ലൗ ഡെയ്ല്‍ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ശേഷമാണ് കേസിന്റെ വിധി പകര്‍പ്പ് പുറത്തുവരുന്നത്. ഇതിനിടെ, സബ് കളക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
0 Comments