കാഞ്ഞങ്ങാട് : അരയാൽ ബ്രദേർസ് അതിഞ്ഞാലും ചെസ്സ് അസോസിയേഷൻ കാസർഗോഡും സംയുക്തമായി സംഘടിപ്പിച്ച കാസർഗോഡ് ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏഴിൽ ആറര പോയിന്റുകളും നേടി വിത്സൺ ജേക്കബ് (ആനന്ദ് ചെസ് ക്ലബ്, വെള്ളരിക്കുണ്ട്) ചാമ്പ്യനായി. ആറ് പോയന്റോടെ സബ്ജൂനിയർ താരം ഹർഷൻ എസ് റണ്ണറപ്പായി. വിവിധ വിഭാഗങ്ങളിലായി മത്സരിച്ച 35 ലധികം പേർക്ക് അരയാൽ ബ്രദേർസ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡുകളും മെഡലുകളും മൊമന്റോകളും ക്ലബ് ഭാരവാഹികളായ ഹമീദ് കെ മൗവ്വൽ , ഷൗക്കത്ത് വിബ്ജ്യോർ , മൊയ്തീൻ കുഞ്ഞി മട്ടൻ , ഫൈസൽ പി.എം , പി.പി അബ്ദുൾ റഹിമാൻ , സലീ സിബി , സലീം കൊപ്ര എന്നിവർ വിതരണം ചെയ്തു.
ചെസ്സ് ചാമ്പ്യനും റണ്ണറപ്പിനുമുള്ള ട്രോഫിയും ക്യാഷ് അവാർഡും ഖാലിദ് സി പാലക്കി (ലയൺസ് ക്ലബ് ബേക്കൽ ഫോർട്ട്), വൺഫോർ അഹമ്മദ് ചിത്താരി എന്നിവർ സമ്മാനിച്ചു, ചെസ്സ് ചാമ്പ്യനുള്ള കൃഷ്ണൻ മാസ്റ്റർ സ്മാരകാ എവർറോളിങ്ങ് ട്രോഫി ഖാലിദ് അറബിക്കാടത്ത് സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ മുഹമ്മദ് കുഞ്ഞി മട്ടൻ അദ്ധ്യക്ഷത വഹിക്കുകയും ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡന്റ് സുകുമാരൻ കാലികടവ് , സെക്രട്ടറി രാജേഷ് വി.എൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ഷൗക്കത്ത് വിബ്ജ്യോർ സ്വാഗതവും പറഞ്ഞു.
0 Comments