കൊച്ചി: 14 വര്‍ഷം നീണ്ടു നിന്ന് ദിലീപ്-മഞ്ജു ജീവിതം വേര്‍ പിരിഞ്ഞതിന് പിന്നില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് ആക്രമിക്കപ്പെട്ട നടി. നടിയുടെ വെളിപ്പെടുത്തലുകളും ഫോണ്‍ സംഭാഷണങ്ങള്‍ പങ്കുവെയ്ക്കലുമാണ് മഞ്ജുവിന് ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് സൂചന നല്‍കിയത്.
വിദേശ പ്രോഗ്രാമിനിടെ ദിലീപും കാവ്യയും താമസിച്ച മുറിക്ക് സമീപമായിരുന്നു നടിയുടെ മുറിയും. ഇവിടെ വെച്ചുള്ള ഇവരുടെ സമീപനത്തില്‍ സംശയം തോന്നിയ നടി ഇവരെ നിരീക്ഷിക്കുകയും വിവരങ്ങള്‍ മഞ്ജുവിന്റെ സുഹൃത്തായ നടിയോട് പറഞ്ഞു. ദിലീപും സുരേഷ് ഗോപിയും ലാലും ഒന്നിച്ച സിനിമയിലെ ഈ നായിക ചിത്രത്തിലെ തന്നെ മറ്റൊരു നടിയെ ഇതറിയിച്ചു. ഇങ്ങനെ വിവരങ്ങള്‍ മഞ്ജുവിലുമെത്തി.
വിവരങ്ങള്‍ അറിഞ്ഞതോടെ മഞ്ജു ആക്രമിക്കപ്പെട്ട നടിയെ കാണാന്‍ ഒരു ദിവസം നേരിട്ട് അവരുടെ വീട്ടിലെത്തി. വിവരങ്ങള്‍ തന്നോട് വിശദമായി പറയാന്‍ ആവശ്യപ്പെട്ടു. സംഭവങ്ങള്‍ക്കൊടുവില്‍ നടി കാവ്യയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചു. കാവ്യയും ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്ന് മനസ്സിലായതോടെ മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു. ഇതിനു ശേഷമാണ് വിവാഹ മോചനത്തിന് മഞ്ജു തയ്യാറായത്.
0 Comments