കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് 2017-18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.ബി. ഹനീഫ് പ്രസിഡണ്ടും അഷറഫ് കൊളവയല്‍ ജനറല്‍ സെക്രട്ടറിയും ഡോ: ജയന്ത് നമ്പ്യാര്‍ ട്രഷററുമാണ്. ഖാലിദ് സി പാലക്കി മെമ്പര്‍ഷിപ്പ് ചെയര്‍പെഴ്സണ്‍. മറ്റു ഭാരവാഹികള്‍; സുകുമാരന്‍ പൂച്ചക്കാട്, യൂറോ കുഞ്ഞബ്ദുള്ള, അന്‍വര്‍ ഹസ്സന്‍ എം കെ (വൈസ് പ്രസിഡന്റ്), ഷൌക്കത്ത് എം (ജോ.സെക്രട്ടറി), അബ്ദുല്‍ നാസര്‍ പി എം, ഹാറൂണ്‍ ചിത്താരി, പ്രകാശന്‍ മാസ്റ്റര്‍, സി പി സുബൈര്‍, നൗഷാദ് സി എം, ഷുക്കൂര്‍ ബെസ്റ്റോ, മുനീര്‍ കെ എം കെ, ഹംസ തൗഫീഖ്, ശറഫുദ്ധീന്‍ തോഫ, അബൂബക്കര്‍ ഖാജ എന്നിവര്‍ ഡയരക്ടരുമാണ്. 14ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് മാണിക്കോത്ത് എം വി എസ് ഹാളില്‍ സ്ഥാനാരോഹണ ചടങ്ങ് നടക്കും. അഡ്വ. വാമനന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
0 Comments