'അനുഗ്രഹം-2017' ലോഗോ പ്രകാശനം ചെയ്തു

'അനുഗ്രഹം-2017' ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ശംസുൽ ഉലമ സുന്നി സെന്റർ എസ്കെഎസ്എസ്എഫ് മുട്ടുന്തല ശാഖ ഒന്നാം വാർഷികം 'അനുഗ്രഹം-2017'
പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ഇബ്രാഹീം ആവിക്കലിന് നൽകിയാണ് പ്രകാശന കര്‍മ്മം നിർവഹിച്ചത്. വാർഷികാഘോഷ കമ്മിറ്റി കൺവീനർ എം. എ റഹ്മാൻ, ശംസുൽ ഉലമ സുന്നി സെന്റർ ചെയർമാൻ അബ്ദുല്ല മുട്ടുന്തല, വാർഷികാഘോഷ കമ്മിറ്റി ട്രഷറർ ഖൈസ് സൺലൈറ്റ്, എസ്‌കെഎസ്‌എസ്‌എഫ്  മുട്ടുന്തല ശാഖ ജനറൽ സെക്രട്ടറി റിസ്‌വാൻ കെ. ടി, സാദിഖ്, അർഷാദ്, ജംഷാദ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments