ഫോണ്‍ ചെയ്യാന്‍ പോലും പണമില്ല; ദിലീപിന് ജയിലിലേക്ക് 200 രൂപയുടെ മണിയോര്‍ഡര്‍

ഫോണ്‍ ചെയ്യാന്‍ പോലും പണമില്ല; ദിലീപിന് ജയിലിലേക്ക് 200 രൂപയുടെ മണിയോര്‍ഡര്‍

ആലുവ: ജയിലിലെ ചെലവുകള്‍ക്കായി നടന്‍ ദിലീപിന് 200 രൂപയുടെ മണി ഓര്‍ഡര്‍. ഫോണ്‍ ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ അനൂപാണ് ദിലീപിന് മണിയോര്‍ഡറായി പണം അയച്ചത്. റിമാന്‍ഡ് പ്രതിയായതിനാല്‍ ജയിലില്‍ ദിലീപിന് ജോലിയില്ല. അതിനാല്‍ വരുമാനവുമില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന് ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

സഹോദരന്‍ അനൂപ് കാണാനെത്തിയപ്പോഴാണ് പണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം മണിയോര്‍ഡറായി അയക്കാന്‍ പോലീസുകാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം അനൂപ് അയച്ച പണം ദിലീപിന് നേരിട്ട് നല്‍കില്ല. പകരം ഫോണ്‍ വിളി അടക്കമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് അനുസരിച്ച് അക്കൗണ്ടില്‍ നിന്നും പണം കുറയും. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ബാക്കി പണം തടവുകാരന് തിരിച്ചു നല്‍കും.

അതേസമയം പണം ഒരുമിച്ച് ചെലവഴിക്കാനാകില്ല. ആഴ്ചയില്‍ അഞ്ച് രൂപയ്ക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്നും വിളിക്കാം. ആഴ്ചയില്‍ പരമാവധി പതിനഞ്ച് മിനിറ്റ് ഫോണില്‍ സംസാരിക്കാം. ജയില്‍ കാന്റീനില്‍ നിന്നും കൊതുകു തിരി, പേസ്റ്റ്, ബ്രഷ്, ബിസ്‌ക്കറ്റ് തുടങ്ങിയവ വാങ്ങാനും ഈ പണം ഉപയോഗിക്കാം.

വീണ്ടും ജയിലിലെത്തി രണ്ടാം ദിവസവും ദിലീപ് ഇറക്കത്തിലാണ്. സഹതടവുകാര്‍ വാങ്ങി നല്‍കിയ കൊതുക് തിരി കത്തിച്ചു വച്ചുകൊണ്ടാണ് ദിലീപിന്റെ ഉറക്കം. സെല്ലിലെ മറ്റ് തടവുകാരോട് അധികം അടുപ്പം പുലര്‍ത്തുന്നില്ല. ഭക്ഷണം വരുമ്പോള്‍ വാങ്ങി കഴിച്ച ശേഷം വീണ്ടും സെല്ലില്‍ കയറി കിടന്ന് ഉറങ്ങുന്നതാണ് ദിലീപിന്റെ ജയിലിലെ ദിനചര്യ.


Post a Comment

0 Comments