കാഞ്ഞങ്ങാട്: നികുതിപിരിച്ചടുക്കാനും ശമ്പളം നല്‍കാനും മാത്രം ഒരു സർക്കാറിൻറെ ആവശ്യമില്ലെന്നും അതൊക്കെ സർക്കാർ ഉദ്യോഗസ്ഥർ വിചാരിച്ചാലും നടക്കുമെന്നും നാട്ടിൽ പനിമരണങ്ങളും ക്രമസമാധാനതകർച്ചയും തുടർക്കഥയാവുമ്പോൾ നിഷ്‌ക്രിയഭാവത്തോടെ ഇരിക്കുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദളിത് ന്യൂനപക്ഷങ്ങൾ മൃഗങ്ങളുടെ പേരിൽ വേട്ടയാടപ്പുടുമ്പോൾ മൗനവൃതമെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ മതേതരത്വം ആറടിമണ്ണിൽ കുഴിച്ച് മുടുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കാഞ്ഞങ്ങാട് കുശാൽനഗർ മേഖല കോൺഗ്രസ് കുടുംബ സംഗമവും ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുശാൽനഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഹക്കിംകുന്നിൽ, ഡി.സി.സി. ജനസെക്രട്ടറി എം. അസിനാർ, വിനോദ്കുമാർ പള്ളയിൽവീട്, ഡി.വി.ബാലകൃഷ്ണൻ, എം .കുഞ്ഞികൃഷ്ണൻ, എൻ.കെ.രക്തനാകരൻ, പ്രവീൺ തോയമ്മൽ, നിയാസ്ഹോസ്ദുർഗ്, ശ്വീഹരി തുടങ്ങിയവർ സംസാരിച്ചു.
0 Comments