ഇടുക്കിയില്‍ മൂന്നര മാസം പ്രായമുള്ള കുട്ടിയുടെ മരണം കൊലപാതകം

ഇടുക്കിയില്‍ മൂന്നര മാസം പ്രായമുള്ള കുട്ടിയുടെ മരണം കൊലപാതകം

കട്ടപ്പന: മൂന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായതായി പോലീസ് അറിയിച്ചു. തലയ്‌ക്കേറ്റ രണ്ട് മുറിവുകളാണ് കൊലപാതക കാരണമെന്നും പോലീസ് വ്യക്തമാക്കി.

ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലാണ് കുട്ടിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ പിതാവ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാത്തതും പോലീസിന് സംശയത്തിനിടയാക്കിയിട്ടുണ്ട്.

ആദ്യം ചെറുതോണിയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അയല്‍വാസികളില്‍ നിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.

Post a Comment

0 Comments