വിശപ്പെന്ന വികാരം (കവിത- ബഷീർ മുഹമ്മദ് പുണ്ടൂർ)

വിശപ്പെന്ന വികാരം (കവിത- ബഷീർ മുഹമ്മദ് പുണ്ടൂർ)

അയാൾ യാത്ര തുടങ്ങി,
തെരുവോരങ്ങളിൽ നടന്ന് തീർത്തു,
അങ്ങാടികളിൽ അലഞ്ഞ് നടന്നു,
വീടുകൾ കയറിയിറങ്ങി.
സഹായിക്കാനാളില്ല,
കണ്ണുണ്ടായിട്ടും കാണാത്തവർ.
********************
അവശിഷ്ടക്കൂനകൾ മാടി വിളിച്ചു.
ചീഞ്ഞു നാറിയ പലതും,
വിശപ്പടക്കാൻ കൂടെ നിന്നു.
പുതിയ പ്ലേറ്റിലേക്ക് പഴകിയ,
ബിരിയാണി വിളമ്പുന്ന ഗന്ധം!
*************************
പ്രണയത്തിന് മുന്നിൽ കീഴടങ്ങാത്തവർ-
പോലും നിന്റെ മുന്നിൽ നിഷ്പ്രഭം.
മരുന്നടിച്ച് വിഷം കലർന്ന പച്ചക്കറികളും,
കൊളസ്‌ട്രോൾ വരുത്തുന്ന ഫാസ്റ്റ് ഫുഡ്ഡുകളും,
ആ വയറിന് മുന്നിൽ തല കുനിക്കുന്നു.
************************
പ്രകൃതിയുടെ വരദാനങ്ങൾ,
ഭക്ഷിച്ച് നീക്കിയ രാവുകളിലേറെ പകലുകൾ.
എരിയുന്ന വെയിലത്തും
ചോരുന്ന മഴയത്തും
എല്ലാമൊന്ന് തന്നെ !!
*************************
നിസ്സഹായനായ് കൈകൂപ്പി
നിൽക്കുന്ന,
ലോകത്തിലെ ഏറ്റവുമധികം കരളലിയിപ്പിക്കുന്ന ചിത്രം.
അതെ, നീയൊരു വികാരമാണ്.
എഴുതിയാൽ തീരാത്ത വികാരം.

കവിത- ബഷീർ മുഹമ്മദ് പുണ്ടൂർ

Post a Comment

0 Comments