സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കോളറ മുന്നറിയിപ്പ് നല്‍കി;കോഴിക്കോട് നിന്നും കോളറ ബാക്ടീരിയയെ കണ്ടെത്തി

സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കോളറ മുന്നറിയിപ്പ് നല്‍കി;കോഴിക്കോട് നിന്നും കോളറ ബാക്ടീരിയയെ കണ്ടെത്തി

കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കോളറ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ കോഴിക്കോട് നിന്നും കോളറ ബാക്ടീരിയയെ കണ്ടെത്തി. കോഴിക്കോട് മാവൂരിലാണ്‌ കുടിവെള്ളത്തില്‍ വിബ്രിയോ കോളറ ബാക്ടീരിയയെ കണ്ടെത്തിയത്‌. കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലാണ് വെള്ളം പരിശോധിച്ചത്.

സംസ്ഥാനത്ത് കോളറ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, പത്തനംതിട്ടയിലും മലപ്പുറത്തും കോളറ ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നത്.

കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുളളതിനാല്‍ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കി.

Post a Comment

0 Comments