
തൃക്കരിപ്പൂർ: ഫാസിസ്റ്റുകളുടെ കടന്നു വരവ് ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ രാജ്യമായ ഇന്ത്യക്കു കളങ്കമുണ്ടാക്കിയതായി എം എസ് എഫ് ജില്ല പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഭരണത്തിന്റെ മറവിൽ പരസ്യമായും രഹസ്യമായും ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. വിദ്യ പകരേണ്ട യൂണിവേഴ്സിറ്റികളിലും കാമ്പുസുകളിൽ പോലും മുസ്ലിം ദളിത് വിദ്യാർത്ഥികൾ ഭയത്തോടെയാണ് പഠിക്കുന്നത്. ഇവർക്ക് എതിരെ ഫാസിസ്റ്റുകൾ നടത്തിയ കൊലപാതകവും അക്രമവും അധികാരികൾ മറച്ചു വെക്കുകയാണ്. ഇതിനെതിരെ ഇന്ത്യയിലെ മതേതര മനസ്സുകൾ ഒന്നികണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫാസിസ്റ്റു ശക്തികളെ തടഞ്ഞു നിർത്താൻ വിദ്യാർത്ഥി സമൂഹത്തിനും വലിയ പങ്കുണ്ടെന്നും എം എസ് എഫ് കൂട്ടിച്ചേർത്തു. കടവ് റിസോർട്ടിൽ കാസർഗോഡ് ജില്ലാ എം എസ് എഫ് നടത്തിയ എക്സിക്യൂട്ടീവ് മീറ്റ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീൻ ഉൽഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ എം എസ് എഫ് ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ,തൃക്കരിപ്പൂർ ലീഗ് ജനറൽ സെക്രട്ടറി എം.ടി. പി കരീം, സംസ്ഥാന പ്രവർത്തക സമിതി അംഗം ഉസാം പള്ളൻകോഡ് തൃക്കരിപ്പൂർ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സയീദ് വലിയപറമ്പ് സംസാരിച്ചു ജില്ലാ ആക്ടിങ് സെക്രട്ടറി നഷാത് പരവനടുക്കം സ്വാഗതം പറഞ്ഞു.വരാൻ പോകുന്ന കോളേജ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാമ്പുസുകളിൽ പ്രവർത്തന രൂപ യോഗത്തിൽ തയാറാക്കി. സ്വന്തന്ത്ര ദിനത്തിൽ മണ്ഡലം തലങ്ങളിൽ നടക്കുന്ന അവൈക്കണിന് അസംബ്ലിയുടെ വിജയത്തിനായി മണ്ഡലതല യോഗം വിളിച്ചു ചേർക്കും, ജില്ലയിൽ ഹരിതയുടെ പ്രവർത്തനം ശക്തി പെടുത്താനും യോഗത്തിൽ തീരുമാനമായി. ജില്ലാ എം. എസ്. എഫ് കമ്മിറ്റിയുടെ കീഴിൽ നടത്തി വരുന്ന പ്രസംഗ പരിശീലന കളരിയായ ഒറാട്ടറി ഹകീം മാടക്കൽ നേതൃത്വം നൽകി. എം എസ് എഫ് ജില്ലാ ഭാരവാഹികളായ ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ഉളുവാർ, ജാബിർ തങ്കയം, അസറുദ്ദീൻ എതിർത്തോട്, ആസിഫ് ഉപ്പള, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, ടി വി കുഞ്ഞബ്ദുള്ള, മണ്ഡലം ഭാരവാഹികളായ അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, സിദ്ദീഖ് മഞ്ചേശ്വർ, സവാദ് അൻകടിമുഗർ, സർഫ്രാസ് ചളിയങ്കോട്, അഷ്റഫ് ബോവിക്കാനം, സാദികുൽ അമീൻ, അസറുദ്ദീൻ മണിയനോടി, അസ്‌ലം ചന്ദേര എന്നിവർ സംബന്ധിച്ചു.
0 Comments