കാഞ്ഞാങ്ങാട്ടെ ബീവറേജ് ഔട്ട്ലെറ്റ്; എം.എസ്.എഫ് മാർച്ച് വ്യാഴാഴ്ച

കാഞ്ഞാങ്ങാട്ടെ ബീവറേജ് ഔട്ട്ലെറ്റ്; എം.എസ്.എഫ് മാർച്ച് വ്യാഴാഴ്ച

കാഞ്ഞങ്ങാട്: കോടതി വിധിയെ തുടർന്ന് അടച്ച് പൂട്ടിയ ബീവറേജ് ഔട്ട്ലെറ്റ് ഹോസ്ദുർഗ് കോടതിക്ക് സമീപത്തെ വെയർ ഹൗസ് കെട്ടിടത്തിൽ ആരംഭിക്കാനുള്ള  നടപടിക്കെതിരെ എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അണിനിരത്തി ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  കേന്ദ്രിയ വിദ്യാലയത്തിന് തൊട്ടടുത്തായി വെയർ ഹൗസ് കെട്ടിടത്തിലാണ് ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.  കോടതി, പൊതുമരാമത്ത് ഓഫീസ്,  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വൈദ്യുതി ഓഫീസ്, തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്ത് ഔട്ട് ലെറ്റ് തുറക്കുവാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ മുഴുവൻ വിദ്യാർത്ഥികളും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ആക്ടിങ്ങ് സെക്രട്ടറി നഷാത്ത് പരവനടക്കവും അഭ്യർത്ഥിച്ചു.

Post a Comment

0 Comments