കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പെരിയ ബസ് സ്‌റ്റോപ്പിന് സമീപം കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പള്ളി വികാരികളാണെന്നാണ് വിവരം ലഭിക്കുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 21 എന്‍ 6834 റിറ്റ്‌സ് കാറാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments