അസാധുവായത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍; നിങ്ങളും പെട്ടിട്ടുണ്ടോയെന്ന് നോക്കൂ

അസാധുവായത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍; നിങ്ങളും പെട്ടിട്ടുണ്ടോയെന്ന് നോക്കൂ

ന്യഡല്‍ഹി: രാജ്യ വ്യാപകമായി 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വ്യാജ പാന്‍ കാര്‍ഡുകള്‍ വ്യാപകമായതോടെയാണ് ഇത്രയും കാര്‍ഡുകള്‍ റദ്ധാക്കിയത്. നിയമമനുസരിച്ച് ഒരാള്‍ക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ പാടില്ല. വ്യാജ മേല്‍വിലാസം ഉപയോഗിച്ചും മറ്റു തട്ടിപ്പുകളിലൂടെയും പലരും ഒട്ടേറെ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് അടിയന്തര നടപടി സ്വീകരിച്ചത്. അതിനാല്‍ പാന്‍ കാര്‍ഡ് റദ്ധായിട്ടുണ്ടോ എന്ന് പരിശോധിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. നിങ്ങളുടെ പാന്‍കാര്‍ഡ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ https://incometaxindiaefiling.gov.in/e-Filing/Services/KnowYourPanLinkGS.html എന്ന ലിങ്കില്‍ പോയി വിവരങ്ങള്‍ നല്‍കുക

Post a Comment

0 Comments