തൊടുപുഴ: പുരുഷന്മാരെ ചാറ്റിങിലൂടെ വലയില്‍ വീഴ്ത്തി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ സ്വദേശി അലാവുദ്ധീന്‍ (29) ആണ് പോലീസ് പിടിയിലായത്. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ചാറ്റിങിലൂടെ ആള്‍ക്കാരെ കുടുക്കുന്ന പ്രതിയെ ചാറ്റിങിലൂടെ തന്നെയാണ് പോലീസും കുടുക്കിയത്. യുവാക്കളെ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചാണ് കുടുക്കിയിരുന്നത്. ഇങ്ങനെ എത്തുന്നവരുടെ പണവും മറ്റു വസ്തുക്കളും മോഷ്ടിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് രീതി.
തൊടുപുഴ സ്വദേശിയായ യുവാവുമായി ചാറ്റിങിലൂടെ പരിചയപ്പെട്ട അലാവുദീന്‍ തൊടുപുഴയിലെത്തി. പിന്നീട് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. യുവാവ് ഉറങ്ങുന്നതിനിടെ 6000 രൂപ, എടിഎം കാര്‍ഡ്, രണ്ട് മൊബൈല്‍, ലാപ് ടോപ് എന്നിവ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പിന്നീട് ലാപ്‌ടോപ്പിലെ വിവരങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവാവ് പരാതി നല്‍കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments