ന്യൂഡല്‍ഹി: നിരവധി അഭ്യര്‍ത്ഥനകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പ്രതിദിനം എത്തുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസവും ഒരു ട്വിറ്റ് വന്നിരുന്നു. എന്നാല്‍ ഇത് വിദേശത്തു നിന്നുമല്ല പൂനയിലെ ഹിഞ്ചേവാഡിയില്‍ നിന്നുമാണ് വിശാല്‍ സൂര്യവംശി എന്നയാള്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്. ഭീകരരുടെ പിടിയിലല്ല ഇയാള്‍ ഉള്ളതും ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന് പോയ ഇയാള്‍ തീയേറ്ററില്‍ കുടങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്റ്.
ചൊവ്വയിലായാലും ഇന്ത്യന്‍ പൗരന്‍ കുടുങ്ങിക്കിടന്നാല്‍ ഇന്ത്യന്‍ എമ്പസി രക്ഷിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് ഏറെ കൈയ്യടി കിട്ടിയ ട്വിറ്റാണിത്. ഇതിന് തിരിച്ചടിയായാണ് ട്രോളു വന്നിരിക്കുന്നത്.
എന്നാല്‍ കഥ ഇവിടേയും അവസാനിക്കുന്നില്ല. ഇയാളുടെ ട്രോളിനെ ഏറ്റുപിടിച്ചിരിക്കുകയാണ് മറ്റു ട്രോളര്‍മാര്‍. തന്നെ രക്ഷിക്കുവാന്‍ കമാന്‍ഡോകള്‍ ഹെലികോപ്ടറില്‍ അങ്ങ് എത്തിക്കൊണ്ടിരിക്കുകയാണ്, അക്ഷയ് കുമാറിനോട് ചോദിക്കു അദ്ദേഹം എയര്‍ലിഫ്റ്റ് ചെയ്യും എന്നൊക്കെയുള്ള മറു ട്വിറ്റുകളാണ് വന്നിരിക്കുന്നത്.
സൂര്യ വംശിയുടെ ട്വിറ്റിന് ഇതിനോടകം 1,500 തവണ റീട്വിറ്റുകളും 2,400 ലൈക്കുകളുമാണ് വാരിക്കൂട്ടിയിരിക്കുന്നത്. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന വനിതാ നേതാവാണ് സുഷമാ സ്വരാജ്.
0 Comments