'ഒന്നും ചെയ്യാനാകുമായിരുന്നില്ല' ; പിതാവ് മാതാവിന്റെ കഴുത്തറുക്കുന്നത് ജനാലയിലൂടെ കാണേണ്ടി വന്ന 10 വയസ്സുകാരന്‍

'ഒന്നും ചെയ്യാനാകുമായിരുന്നില്ല' ; പിതാവ് മാതാവിന്റെ കഴുത്തറുക്കുന്നത് ജനാലയിലൂടെ കാണേണ്ടി വന്ന 10 വയസ്സുകാരന്‍

ജനാലയ്ക്ക് അപ്പുറത്തിരുന്ന് എല്ലാം കാണുകയായിരുന്ന ആ പത്തു വയസ്സുകാരന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അപ്പന്‍ അമ്മയെ ചേര്‍ത്ത് പിടിച്ച് കത്തികൊണ്ട് കഴുത്തറക്കുമ്പോള്‍ ആ കൊച്ചുപയ്യന് ഒന്നുറക്കെ കരയാന്‍ പോലും കഴിഞ്ഞില്ല. സ്വന്തം മാതാവിനെ പിതാവ് കൊല്ലുന്ന ആ ഭീകരദൃശ്യത്തില്‍ നിന്നും മോചിതനാകാന്‍ അവന് വലിയ രീതിയിലുള്ള കൗണ്‍സിലിംഗ് തന്നെ വേണ്ടി വന്നു. ജേഷ്ഠന്റെ കണ്‍മുന്നില്‍ എല്ലാം നടക്കുമ്പോള്‍ അനുജന്‍ തൊട്ടടുത്ത മുറിയില്‍ നല്ല ഉറക്കത്തിലായിരുന്നു.

ഡല്‍ഹിയില്‍ 30 കാരി മീനാക്ഷിയെ ഭര്‍ത്താവ് പര്‍വീണ്‍ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയും അവരുടെ മൂത്തമകന്‍ തന്നെയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പില്‍ ഒരു സംഭവം പോലും വിട്ടുപോകാതെ തന്നെയായിരുന്നു അവന്‍ എല്ലാം വിവരിച്ചത്. പിതാവ് കഴുത്തു മുറച്ചതിന് പിന്നാലെ അമ്മ തറയിലേക്ക വീഴുന്നതും മുറിഞ്ഞ കഴുത്തില്‍ ഇരുകൈകളും ചേര്‍ത്തമര്‍ത്തി സഹായത്തിന് വേണ്ടി തന്റെ പേരു വിളിച്ച് അമ്മ അലറിക്കൊണ്ട് തറയിലൂടെ ഉരുളുന്നതും ഒടുവില്‍ ആ ശരീരത്തില്‍ നിന്നും ശബ്ദം ഇല്ലാതാകുന്നതുമെല്ലാം ഭയചകിതനായി അവന്‍ നിശ്ബ്ദം കണ്ടു. കുട്ടികള്‍ ഇപ്പോള്‍ മീനാക്ഷിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

മീനാക്ഷിയുടെ സഹോദരന്‍ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധനായി മുന്നോട്ട് വരികയും ചെയ്തു. 12 വര്‍ഷം മുമ്പായിരുന്നു പര്‍വീണ്‍ മീനാക്ഷിയെ വിവാഹം ചെയ്തത്. നന്നായി കഴിഞ്ഞു വന്നിരുന്ന കുടുംബം പര്‍വീണിന്റെ ജോലി പോയതോടെ കലുഷിതമായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തില്‍ എന്നും മദ്യപിച്ചെത്തി പര്‍വീണ്‍ മീനാക്ഷിയെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനവും അപമാനവും പതിവായതോടെ മീനാക്ഷി മക്കളെയും കൂട്ടി മൊലര്‍ബന്ദ് ഗ്രാമത്തിലെ ബദര്‍പൂരിലെ തന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ മാതാപിതാക്കള്‍ക്ക് ഒപ്പമായി താമസം. എന്നിരുന്നാലും പര്‍വീണ്‍ പതിവായി ഇവിടെയും വരുമായിരുന്നു. എല്ലാത്തവണയും ഭര്‍ത്താവ് തന്നെ തല്ലുന്നത് കാണാതിരിക്കാന്‍ കുട്ടികളെ പതിവായി വഴക്കുപിടിക്കുന്നിടത്തു നിന്നും മാറ്റി നിര്‍ത്തിയിരുന്ന മീനാക്ഷി അന്ന് പക്ഷേ മകനെ സഹായത്തിനായി വിളിച്ചു.

ഭര്‍ത്താവ് ഇന്ന് തന്നെ കൊല്ലുമെന്ന് ഊഹിച്ചായിരുന്നു അങ്ങിനെ ചെയ്തത്. ഭര്‍ത്താവ് കഴുത്തു മുറിക്കുമ്പോള്‍ മകള്‍ തന്നെ രക്ഷിക്കാന്‍ മകനോട് യാചിച്ചെന്ന് കുട്ടികളുടെ മുത്തശ്ശി പറഞ്ഞു. മകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പര്‍വീണെതിരേ പോലീസ് കേസെടുത്തു. എന്നിരുന്നാലും കേസില്‍ പര്‍വീണിനെതിരേ ആവശ്യമായ അനേകം തെളിവുകള്‍ വേറെയും ഡല്‍ഹി പോലീസിന് കിട്ടിയിട്ടുണ്ട്. കുട്ടികളില്‍ സംഭവം കടുത്ത മാനസീകാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അന്വേഷണസംഘം പറഞ്ഞു.

Post a Comment

0 Comments