വിധിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഹാരിസിന് കൈത്താങ്ങാവാൻ കാഞ്ഞങ്ങാട് വാട്ട്സാപ്പ് കൂട്ടായ്മ ഒരുങ്ങുന്നു

വിധിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഹാരിസിന് കൈത്താങ്ങാവാൻ കാഞ്ഞങ്ങാട് വാട്ട്സാപ്പ് കൂട്ടായ്മ ഒരുങ്ങുന്നു

കാഞ്ഞങ്ങാട് :  കൊളവയൽ ഇട്ടമ്മൽ സ്വദേശിയായ ഹാരിസ് എന്ന ചെറുപ്പക്കാരൻ മാരകമായ കാൻസർ ബാധിച്ച് ഭാരിച്ച ചികിത്സാ ചിലവുകൾ വഹിക്കാൻ ബുദ്ധിമുട്ടുമ്പോൾ അദ്ധേഹത്തിന് കൈത്താങ്ങായി ചികിത്സയുടെ എല്ലാ സാമ്പത്തിക ചിലവുകളും ഏറ്റെടുത്ത് നടത്താൻ കാഞ്ഞാങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളും നാട്ടുകാരും ഉൾപെടുന്ന കാഞ്ഞങ്ങാട് കൂട്ടായ്മാ ഗ്രൂപ്പ് തീരുമാനിച്ചു. ഹാരിസ് ചികിത്സാനിധി എന്ന പേരിൽ രൂപം കൊടുത്ത ഫണ്ടിലേക്ക് കാഞ്ഞങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും ചാരിറ്റി സംഘടനകളിൽ നിന്നും അത് പോലെ മറ്റ് ഉദാരമതികളിൽ നിന്നും ലഭിക്കുന്ന സമ്പത്തിക സഹായങ്ങൾ ഒന്നിച്ചു ചേർത്ത് ഹാരിസിന്റെ ഭാരിച്ച ചിലവ് വരുന്ന ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് കൂട്ടായ്മാ പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്. നാട്ടിലുള്ള കാഞ്ഞങ്ങാട് വാട്ട്‌സപ്പ് കൂട്ടായ്മാ പ്രവർത്തകർ  മംഗാലാപുരത്ത് ചികിത്സക്ക് വിധേയനായി കൊണ്ടിരിക്കുന്ന ഹാരിസിനെ  ഹോസ്പിറ്റലിൽ സന്ദർശിക്കുകയും ചികിത്സക്ക് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും കാഞ്ഞങ്ങാട് കൂട്ടായ്മാ ഏറ്റെടുത്തതായി അറിയിക്കുകയും ചെയ്തു. പ്രവാസ ലോകത്ത് നിന്നും ഹാരിസ് ചികിത്സാ ഫണ്ടിലേക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കാൻ ഒരുപാട് പ്രവർത്തകർ മുന്നോട്ട് വന്ന് കൊണ്ടേയിരിക്കുകയാണ്.

Post a Comment

0 Comments