കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സി. കെ നായർ കോളേജിൽ പർദ്ദ ധരിക്കുന്നതിനെതിരെ അപ്രഖ്യാപിത വിലക്ക്. ബുധനാഴ്ച ദിവസങ്ങളില്‍ ഇഷ്ട വസ്ത്രങ്ങള്‍ ധരിക്കാമെന്നിരിക്കെ പർദ്ദ ധരിച്ചു വന്ന നാല് വിദ്യാർത്ഥിനികളെ ക്ലാസ്സിൽ നിന്നും പുറത്താക്കി. അതിനിടെ നടപടിയെ ചോദ്യം ചെയ്ത എം. എസ്. എഫ് പ്രവർത്തകരെ എസ് എഫ് ഐ - എബിവിപി പ്രവർത്തകർ സംഘം ചേർന്നു മർദ്ദിക്കുകയും, ക്യാമ്പസിൽ പർദ്ദയ്ക്ക് എതിരായി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
പർദ്ദയ്ക്ക് എതിരായി പ്രതിഷേധ പ്രകടനം നടത്തിയ എസ് എഫ് ഐ നടപടി നാടുനീളെ മൈക്ക് കെട്ടി മതേതരം വിളമ്പുന്ന സംഘടനയ്ക്ക് ചേർന്നതല്ലെന്നും ഈ കാര്യത്തിൽ എസ് എഫ് ഐ നിലപാട് വ്യക്തമാക്കണമെന്നും എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സെക്രട്ടറി റമീസ് ആറങ്ങാടി എന്നിവർ പ്രസ്ഥാവനയിൽ അറിയിച്ചു.
ക്യാമ്പസുകളിൽ മത സ്വാതന്ത്രം നിഷേധിക്കുന്ന മാനേജ് മെന്റ് നടപടി അങ്ങേയറ്റം അപലീയനമെന്നും ഇത് തുടർന്നാൽ നിയമപരമായും അല്ലാതെയും നേരിടുമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ കൂട്ടിച്ചേർത്തു
0 Comments