പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്. പാരാമെഡിക്കൽ വിദ്യാർത്ഥിയാണ് മാസിൻ. എയർഗണ്ണിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴുത്തിന് വെടിയേറ്റ നിലയിൽ വൈകുന്നേരം അഞ്ചരയോടെയാണ് യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ ഒരു ബൈക്കിൽ നടുക്കിരുത്തി, രണ്ട് പേർ ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മാസിൻ മരിച്ചിരുന്നു. തുടർന്ന് ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നത്.
0 Comments