വാര്‍ഡില്‍ ഒാക്ജിന് ദൗര്‍ഭല്യത മനസിലാക്കിയ ഡോ.ഖാന്‍ സ്വന്തം ചെലവില്‍ ഒാക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറുടെ സമയോചിത ഇടപെടല്‍ കുറച്ചു കുട്ടികളുടെ ജീവന്‍ രക്ഷിച്ചിരുന്നു. കഫീല്‍ ഖാെന്റ പ്രവൃത്തി ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിറകെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മസ്തിഷ്കവീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികള്‍ക്ക് ഒാക്സിജന്‍ ലഭിക്കാതെ മരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെ 71 കുട്ടികളാണ് മരിച്ചത്. ഒാക്സിജന്‍ വിതരണ കമ്ബനിക്ക് ആശുപത്രി അധികൃതര്‍ വന്‍ തുക കുടിശ്ശിക നല്‍കാനുള്ളതിനെ തുടര്‍ന്ന് കമ്ബനി ഒാക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
0 Comments