കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലാന്റിംഗിനിടെ വിമാനം അപകടത്തിൽപെട്ടു. അബുദാബി-കൊച്ചി എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 2.24 നായിരുന്നു അപകടം.
അബുദാബിയിൽനിന്നും കൊച്ചിയിലേക്കുവന്ന വിമാനം റൺവേയിൽ ഇറങ്ങിയ ശേഷം പാർക്കിംഗ് ബേയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. വിമാനത്തിൽ 102 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
0 Comments