വർഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കർണ്ണാടകത്തിൽ പുരോഗമന-മത നിരപേക്ഷ ചിന്തകൾ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കൽബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു- പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടിലാണ് ഗൗരി ലങ്കേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകിട്ട് 6.30ന് ഗൗരിയുടെ വീടിന്റെ കോളിംഗ് ബെൽ അടിച്ച അക്രമി, വാതിൽ തുറന്ന ഗൗരിക്കു നേർക്കു വെടിയുതിർക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. നെഞ്ചിൽ വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.
0 Comments