സുരക്ഷാസംവിധാനങ്ങളില്ല: അപകടം ഒഴിയാതെ ചന്ദ്രഗിരി- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്‌

സുരക്ഷാസംവിധാനങ്ങളില്ല: അപകടം ഒഴിയാതെ ചന്ദ്രഗിരി- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്‌

കാഞ്ഞങ്ങാട്: ചിത്താരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതി തൂണും കെഎസ്ടിപി സ്ഥാപിച്ച തെരുവ് വിളക്കും തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്കാണ് വൈദ്യുതി തൂണ് തകര്‍ന്ന്‍ വീണത്. സമീപത്തുണ്ടായിരുന്ന ഒട്ടോയ്ക്കും കേടുപാട് പറ്റി. ഇന്നലെ രാത്രി ഏട്ടരയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇശാഹ് നിസ്കാരം നടക്കുന്ന സമയമായതിനാല്‍ എല്ലാവരും പള്ളിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ബസ് യാത്രക്കാരായ മീനാപ്പീസ് കടപ്പുറത്തെ ദിലീഷ് കുമാര്‍ (42), നീലേശ്വരത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി രവീന്ദ്രന്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. www.mediaplusnews.com ചന്ദ്രഗിരി- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്‌ നിര്‍മ്മാണത്തിനു ശേഷം ചരക്ക് ലോറികളും ഗ്യാസ് ടാങ്കര്‍ ലോറികളും ഇതുവഴിയാണ് പോകുന്നത്. ഇതുകാരണം നിരവധി അപകടങ്ങളാണ് നടക്കുന്നത്. നിരവധി സ്കൂളുകള്‍ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുനുണ്ട്, പകല്‍ നേരങ്ങളില്‍ ഇതു വഴി ഇത്തരം വലിയ വാഹങ്ങള്‍ പോകുന്നത് തടയണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും പോലീസോ ജില്ലാ ഭരണകൂടമോ നടപടി കൈകൊണ്ടില്ല. www.mediaplusnews.com ഒരു ദുരന്തം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയിലാണ് ചന്ദ്രഗിരി- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്‌. ട്രാക്കുകളും ടാങ്കര്‍ ലോറികളും ഇതുവഴി പോകുന്നത് കാരണം കാഞ്ഞങ്ങാട് ടൗണില്‍ ഗതാഗത കുരുക്കും രൂക്ഷമാകുന്നുണ്ട്. വരും ദിവസങ്ങളില്‍ റോഡ്‌ തടയല്‍ അടക്കമുള്ള ബഹുജന പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്.

Post a Comment

0 Comments